പാസ് വേഡ്
By: എ.പി അൻവർ വണ്ടൂർ
പെട്ടെന്നുള്ള അയാളുടെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞിരുന്നു. പാതിവഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സഹയാത്രികനെപ്പോലെയാണ് അവൾക്ക് ആ നിമിഷത്തെ തോന്നിയത്. എന്തുചെയ്യണം എന്നൊരു പിടിയുമില്ല. പിന്നെയെല്ലാം യാന്ത്രികമായിരുന്നു.
ആളുകൾ വരുന്നതും പോകുന്നതുമൊന്നും അവൾ അറിഞ്ഞിരുന്നില്ല. അവസാനം ഖബറടക്കത്തിന് കൊണ്ടുപോകുന്നതിന് മുമ്പുള്ള കുളിപ്പിക്കലും തുണി മാറ്റലും അത്തറ് പൂശലും വൈകിയെത്തിയവർക്ക് കാണാൻ അവസരം ഒരുക്കലും എല്ലാം കഴിഞ്ഞ് അവസാന ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് ഒരശരീരി പോലെ ആ ശബ്ദം മുറിയിലാകെ മുഴങ്ങിയത്.
എനിക്ക് മൂപ്പരെ ചുണ്ടുവിരൽ വേണം?! കേട്ടവർ കേട്ടവർ തിരിഞ്ഞുനോക്കി. മനസ്സിലാകാത്ത പോലെ പലരും പുരികവും നെറ്റിയും ഒരുമിച്ച് ചുളിച്ചു.
എന്താ നീ പറഞ്ഞത്? കൂട്ടത്തിൽ അധികാരമുള്ളയാൾ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ ചോദിച്ചു.
എനിക്ക് മൂപ്പരെ ചൂണ്ടുവിരൽ വേണം. അവൾ വീണ്ടും ആവർത്തിച്ചു.
എന്തിന്? എല്ലാവരുടേയും ചോദ്യം ഒരുമിച്ചായിരുന്നു. അവരുടെയെല്ലാം മുഖത്തേക്ക് നോക്കി ഉത്തരം പറയാൻ പ്രയാസമുള്ളത് കൊണ്ടോ എന്തോ അവൾ മുഖം താഴ്ത്തിപ്പറഞ്ഞു.
ആ വിരലിലാണ് മൂപ്പരുടെ മൊബൈലിന്റെ പാസ് വേഡ്. ഞാനെത്ര ചോദിച്ചിട്ടും മൂപ്പര് പാസ് വേഡ് തന്നിട്ടില്ല. ആ വിരല് കൂടി പോയാൽ പിന്നെ.....