ടി.എം. സാവാൻ കുട്ടി സാഹിബ്
By: യു.കെ മുഹമ്മദ് കുഞ്ഞി
മുസ്ലിം സംഘടിത പ്രസ്ഥാനങ്ങളിലൂടെ കരുത്തുറ്റ ഒട്ടേറെ പ്രതിഭകളെ സമൂഹത്തിന് സംഭാവന നൽകിയ തലശ്ശേരിയുടെ മണ്ണിൽ നിന്നും ഉയർന്നു വന്ന് തന്റെ കഴിവും യോഗ്യതയും കൊണ്ട് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും പി.എസ്.സി. ചെയർമാനുമൊക്കെയായി തിളങ്ങിയ പ്രമുഖ നേതാവായിരുന്നു ടി.എം സാവാൻ കുട്ടി.
തലശ്ശേരിയിലെ പൊതു കാര്യ പ്രസക്തനും പ്രസിദ്ധമായ ഓടത്തിൽ പള്ളിയുടെ ദീർഘകാല വൈസ് പ്രസിഡണ്ടുമായിരുന്ന സി.പി അബുല്ലക്കേയിയുടെയും ടി.എം ബിച്ചുമ്മയുടെയും മകനായി 1933 ഒക്ടോബർ 1 നാണ് സാവാൻ കുട്ടി സാഹിബ് ജനിക്കുന്നത്. ഉന്നതമായ മതബോധവും കുലീനതയും ആകർഷണീയ വ്യക്തിത്വവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
തലശ്ശേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദിരാശി ലോ കോളജിൽ നിന്നും 1959-ൽ നിയമ ബിരുദം നേടി. തലശ്ശേരി കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച എങ്കിലും അധികകാലം വക്കീൽ പണിക്ക് പോയില്ല.
മറ്റു പലരെയും പോലെ ആദ്യകാലത്ത് കോൺഗ്രസ്സ് അനുഭാവിയായ അദ്ദേഹം മുസ്ലിംലീഗിൽ അംഗമായതോടെ പാർട്ടിയുടെ സജീവ സാന്നിധ്യമായി മാറി. തലശ്ശേരിയിലെ പ്രാദേശിക കമ്മിറ്റിയിൽ തുടങ്ങി കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ പ്രവർത്തക സമിതി അംഗമായി. 1967-ൽ യു.എ ബീരാൻ മുസ്ലിം ലീഗ് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറിയായിരിക്കെ ജോയിൻ്റ് സെക്രട്ടറിയായ സാവാൻ കുട്ടി 1968 ൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലെത്തി. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളായിരുന്നു പ്രസിഡണ്ട്. മുസ്ലിംലീഗിന് ആദ്യമായി മന്ത്രിസഭാ പ്രാതിനിധ്യം ഉണ്ടായ കാലമായിരുന്നു അത്.
1969 ൽ സപ്തകക്ഷി മന്ത്രിസഭ നിലം പതിക്കുകയും തുടർന്ന് അച്യുതമേനോൻ മന്ത്രിസഭയുടെ രൂപീകരണവും സി.എച്ച് ആഭ്യന്തരവും വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്ന മന്ത്രിയായപ്പോഴും പാർട്ടി ജനറൽ സെക്രട്ടറി സാവാൻ കുട്ടി സാഹിബായിരുന്നു. മന്ത്രി എന്ന നിലയിലുള്ള സി.എച്ചിന്റെ പ്രവർത്തനങ്ങൾക്ക് സാവാൻ കുട്ടി സാഹിബിന്റെ അറിവും അനുഭവവും വലിയ സഹായമാണ് ചെയ്തത്. വിദ്യാഭ്യാസ രംഗത്ത് മുസ്ലിം കുട്ടികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾക്ക് സാവാൻ കുട്ടി സാഹിബടക്കമുള്ള വിദ്യാഭ്യാസ വിദഗ്ധരുടെ ബുദ്ധിയും ചിന്തയും വിലയേറിയതായിരുന്നു.
1962 ൽ തലശ്ശേരി മുനിസിപ്പൽ കൗൺസിലറും പാർട്ടി ലീഡറുമായ അദ്ദേഹം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.1968 ൽ മുനിസിപ്പൽ ചെയർമാനായി. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ അഖിലേന്ത്യാ എക്സിബിഷൻ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു.
1971 ലാണ് പി.എസ്.സി. മെമ്പറാവുന്നത്. അതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന അദ്ദേഹം മുനിസിപ്പൽ ചെയർമാൻ പദവിയും ഒഴിഞ്ഞു. 1975 മുതൽ 1981 വരെ പി.എസ്.സി ചെയർമാനായി. തികച്ചും നീതിയുക്തവും സത്യസന്ധമായുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. അവിഹിതമായോ അനർഹമായോ യാതൊരു വിധ ഇടപെടലുകളും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. പി.എസ്.സിയുടെ വിശ്വാസ്യതയെ കാത്തു സൂക്ഷിക്കുന്നതിൽ അതീവ സൂക്ഷ്മത പുലർത്തിയിരുന്ന അദ്ദേഹം അനാവശ്യമായ യാതൊരു ശുപാർശകളും അംഗീകരിച്ചിരുന്നില്ല. എന്നാൽ ന്യായമായി ലഭിക്കേണ്ട അവസരങ്ങൾ നഷ്ടപ്പെടാനും അദ്ദേഹം കുട്ടുനിന്നില്ല.
1978-ൽ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്റെ സുവർണ്ണ ജൂബിലിയാഘോഷം ഉൽഘാടനം ചെയ്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച മൂന്നുപേരിൽ ഏക മലയാളി സാവാൻ കുട്ടിയായിരുന്നു. ഔദ്യോഗിക ചുമതലകളുടെ തിരക്കുകൾക്കിടയിലും പി.എസ്.സി സംബന്ധമായി രണ്ട് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ലിംകളുടെ സംവരണം 12 ശതമാനമാക്കാൻ ശുപാർശ ചെയ്ത നെട്ടൂർ കമ്മീഷനിലും പിൽക്കാലത്ത് രൂപം കൊണ്ട നരേന്ദ്രൻ കമ്മീഷനിലും അംഗമായിരുന്നു.
പി.എസ്.സിയുടെ ചെയർമാൻ കാലാവധി പൂർത്തിയായതിന് ശേഷം അദ്ദേഹം സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നു. മുസ്ലിംലീഗ് നേതാക്കളോടുള്ള ആത്മബന്ധം മരണം വരെ കാത്തു സൂക്ഷിച്ചു. എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിച്ച അദ്ദേഹം തളിപ്പറമ്പ് സർ സയ്യിദ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ്, പി.എം. ഫൗണ്ടേഷൻ, മൗലാനാ ആസാദ് ഫൗണ്ടേഷൻ തുടങ്ങിയ സംരംഭങ്ങളിൽ സജീവമായി പ്രവർത്തിച്ചു. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലിാമിക് ഡവലപ്പ്മെൻ്റ് ബേങ്കിന്റെ ഇന്ത്യൻ പ്രതിനിധിയായും പ്രവർത്തിച്ചു.
നല്ല കലാസ്വാദകനും സാഹിത്യത്തിൽ അതീവ തൽപരനുമായ സാവാൻ കുട്ടിക്ക് വിഷയ ദാരിദ്ര്യമില്ലാതെ പ്രഭാഷണം നടത്താനുള്ള കഴിവും ഉണ്ടായിരുന്നു. സംഘങ്ങളിലും സംഘടനകളിലും അഭിപ്രായ വ്യത്യാസം ഉണ്ടാവുമ്പോൾ അത് പരിഹരിക്കുന്നതിന് കഠിനശ്രമം നടത്തിയിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ പലപ്പോഴും പ്രശ്നങ്ങൾ ഉരുകിപ്പോവാൻ കാരണമാവാറുണ്ട്.
2005 സപ്തംബർ 16 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.