പി.വി മുഹമ്മദ് സാഹിബ് പ്രസംഗ കലയിലെ അതികായകൻ
By: നൗഷാദ് മണ്ണിശ്ശേരി
ആറ് പതിറ്റാണ്ട് കാലം മുസ്‌ലിംലീഗ് വേദികളിൽ നിറകതിർ ചൊരിഞ്ഞുനിന്ന നേതാവായിരുന്നു അരീക്കോട് പി.വി മുഹമ്മദ് സാഹിബ്. പി.വി മുഹമ്മദ് അരീക്കോട് പ്രസംഗിക്കുന്നു എന്നറിഞ്ഞാൽ ഏത് ദിക്കിൽ നിന്നായാലും ആ വാഗ്ധോരണി കേൾക്കാൻ ആളുകൾ കൂട്ടംകൂട്ടമായി എത്തും. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ലീഗ് വിരുദ്ധ കോട്ടകളെ, മലബാറിലെ മുസ്‌ലിംലീഗ് വിരുദ്ധ രാഷ്ട്രീയത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം അടിച്ചിരുത്തുമായിരുന്നു. പി.വിയുടെ ആക്ഷേപ ശരങ്ങളേൽക്കാത്ത എതിർ രാഷ്ട്രീയ നേതാക്കൾ കുറവായിരിക്കും. എങ്കിലും എല്ലാ പാർട്ടികളിലെയും സമുന്നതരായ നേതാക്കന്മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
ഓർമ്മവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് പി.വി മുഹമ്മദ് അരീക്കോട് എന്ന നാമം
അയൽ പ്രദേശങ്ങളിൽ നടക്കുന്ന മുസ്‌ലിംലീഗ് സമ്മേളനങ്ങൾ അറിയിച്ചുകൊണ്ട് പച്ചക്കൊടി കെട്ടിയ അനൗൺസ്മെന്റ് വാഹനങ്ങളിൽനിന്ന് പി.വി മുഹമ്മദ് സാഹിബ് അരീക്കോട് പ്രസംഗിക്കുന്നു എന്ന അനൗൺസ്മെന്റുകൾ മലപ്പുറം-പാണക്കാട് റോഡിന്റെ ചാരത്ത് താമസിക്കുന്ന എന്റെ പതിവ് കേൾവികളിൽ ഒന്നായിരുന്നു.
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഞങ്ങളുടെ നാട്ടിൽ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. അന്നാണ് പി.വിയെ ഞാനാദ്യമായി കാണുന്നത്. സേട്ട് സാഹിബ് വരുന്നതിനുമുമ്പ് ഒന്നര മണിക്കൂറോളം അന്ന് അദ്ദേഹം അവിടെ പ്രസംഗിച്ചു. കാലങ്ങൾക്കുശേഷം 1990 ൽ മലപ്പുറം മുൻസിപ്പൽ എം.എസ്.എഫ് സെക്രട്ടറിയായതു മുതൽ സജീവമായി പൊതുരംഗത്ത് നിൽക്കുന്ന ഘട്ടങ്ങളിൽ പലപ്പോഴും അദ്ദേഹത്തെ കാണാൻ അവസരം ഒത്തുവന്നു. ഖാദി ബോർഡിന്റെ ഡയറക്ടറായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പൂർവരൂപമായ, എന്നാൽ ജില്ലാ പഞ്ചായത്തിനേക്കാൾ വിപുലമായ അധികാരങ്ങളുണ്ടായിരുന്ന മലപ്പുറം ജില്ലാ കൗൺസിലിൽ അതിപ്രഗൽഭരായ നേതാക്കളോടൊപ്പം അദ്ദേഹവും മെമ്പറായി. സഹപ്രവർത്തകരിൽ പലരും പിന്നീട് എംഎൽഎമാരും മന്ത്രിമാരും ആയപ്പോഴും പി.വി സാഹിബ് ഒരുതവണ പോലും എംഎൽഎ ആവാതെ പോയത് ആലോചിക്കുമ്പോൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്. ജയം ഉറപ്പില്ലാത്ത മേപ്പയൂർ പോലെയുള്ള ഒരു മണ്ഡലത്തിൽ ഒരു തവണ മത്സരിച്ചത് മാത്രമാണ് ഏക ആശ്വാസം.
കോൺഗ്രസ് നേതാവ് കെ.കരുണാകരന് പി.വിയോട് ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ ഹൃദയത്തിലെ മുസ്‌ലിംലീഗ് ആദർശത്തിന്റെ ആഴം കൊണ്ടാണ് അല്ലെങ്കിൽ എന്നോ ഞാൻ കോൺഗ്രസ് ആകുമായിരുന്നു എന്ന് പി.വി എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കരുണാകരൻ അത്രക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നു. പി.വിയുടെ പിതാവ് ഒരു സ്വാതന്ത്രസമര സേനാനിയായിരുന്നു. അതിന്റെ പേരിൽ ജയിൽവാസം വരെ അനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ ജയിലിൽ കിടന്നതിന് രേഖകളൊന്നുമില്ല. അതുകൊണ്ടുതന്നെ പെൻഷൻ ലഭിച്ചിരുന്നില്ല. കരുണാകരൻ മുഖ്യമന്ത്രിയായ സമയത്തൊരിക്കൽ നിയമസഭാ ഗാലറിയിലിരുന്ന് അസംബ്ലി വീക്ഷിച്ച് കൊണ്ടിരിക്കുന്ന പി.വിയെ കണ്ടപ്പോൾ ലീഡർ കണ്ണിറുക്കി ചിരിക്കുകയും അസംബ്ലി കഴിഞ്ഞിറങ്ങി പി.വിയെ കൈപിടിച്ച് കൊണ്ടുപോകുകയും ചെയ്യുന്നത് കണ്ട അവുക്കാദർ കുട്ടി നഹാ സാഹിബ് ചോദിച്ചത്രെ. ഞങ്ങളുടെ പി.വിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
ഞങ്ങൾക്ക് രണ്ടുപേർക്കും കുറച്ച് സ്വകാര്യം പറയാനുണ്ട് എന്നായിരുന്നു കരുണാകന്റെ മറുപടി. ഈ കൂടിക്കാഴ്ചയിലാണ് അർഹതയുണ്ടായിട്ടും സ്വാതന്ത്രസമര സേനാനി എന്ന അംഗീകാരം ലഭിക്കാതെയാണ് വാപ്പ മരണപ്പെട്ടു പോയത് എന്ന സങ്കടം പി.വി പങ്കുവെക്കുന്നത്. കരുണാകരൻ മുമ്പിലുള്ള കടലാസ്സിൽ അരപേജ് എന്തൊ എഴുതി ഉമ്മാന്റെ പേരും അഡ്രസ്സും ചോദിച്ചു. അടുത്ത ആഴ്ചയിലെ ഗസറ്റിൽ പി.വിയുടെ ഉമ്മയെ സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയായി അംഗീകരിക്കാനും അവർക്ക് പെൻഷൻ അനുവദിക്കാനും ഇതുവരെ ലഭിക്കാതിരുന്നത് മുൻകാല പ്രാബല്യത്തിൽ നൽകാനും ഉത്തരവിടുകയായിരുന്നു. പി.വിയോടുള്ള കരുണാകരന്റെ സ്നേഹം തെളിയിക്കാൻ ഇതിൽ കൂടുതൽ വേറെന്ത് തെളിവാണ് വേണ്ടത്.
ഇ.എം.എസിന്റെ മകനായ ഇ.എം ശ്രീധരൻ ഒരിക്കൽ സാധു റസാക്കിനോട് പറഞ്ഞത്ര. നിങ്ങളുടെ പാർട്ടിയിൽ ഏറ്റവും നന്നായി കരന്റ് പൊളിറ്റിക്സ് പറയുന്ന ആൾ അരീക്കോട് പി വി മുഹമ്മദാണ് എന്ന്. മുസ്‌ലിംലീഗിന്റെ മലപ്പുറം ജില്ലാ വൈസ്പ്രസിഡണ്ടായും സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായും നിൽക്കുമ്പോഴും ഏറ്റവും ജനകീയനായ പ്രഭാഷകനായിരുന്നു അദ്ദേഹം.
ഔപചാരികമായ വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിരന്തരമായ വായനയും നൈസർഗ്ഗികമായ സിദ്ധിയും കേരളത്തിലെ ഏതൊരു രാഷ്ട്രീയക്കാരനോടൊപ്പവും തലയെടുപ്പോടെ നിൽക്കാൻ പി.വി പ്രാപ്തനാക്കി മാറ്റി.
പ്രസംഗത്തിനു വേണ്ടി തമാശ ഉണ്ടാക്കുന്ന പ്രഭാഷകനല്ലായിരുന്നു പി.വി. പ്രസംഗിച്ചുകൊണ്ടിരിക്കെ സന്ദർഭത്തിനനുസരിച്ച് തമാശകൾ അദ്ദേഹത്തിൽ വന്നുചേരുകയായിരുന്നു. ശിഹാബ് തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞ ഒരു ഘട്ടത്തിൽ അതിനെതിരെ വലിയ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളുമൊക്കെ ഉണ്ടായെങ്കിലും പി.വിയുടെ ഒരൊറ്റ വാചകമായിരുന്നു ജനം ഹർഷാരവത്തോടെ എതിരേറ്റത്. ശിഹാബ് തങ്ങളെ പോയിട്ട് പാണക്കാട്ട് ചായ പാരുന്ന അലവികാക്കാനെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നായിരുന്നു പി.വിയുടെ ചോദ്യം!!
പി.വിയുടെ പ്രസംഗശൈലി കേൾവിക്കാരോട് സംവദിക്കുന്ന രീതിയിലായിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നമ്മുടെ മനസ്സിൽ പതിഞ്ഞുനിൽക്കും. കെ.സി അബൂബക്കർ മൗലവിക്ക് ശേഷം ഇത്ര ആഴത്തിൽ അർത്ഥവും വ്യാപ്തിയുമുള്ള തമാശകളിലൂടെ പൊതുരാഷ്ട്രീയത്തെ സാധാരണക്കാർക്ക് പകർന്നു കൊടുത്ത മറ്റൊരു രാഷ്ട്രീയക്കാരനുണ്ടായിട്ടില്ല തന്നെ.
ഒരുപാട് ഓർമ്മകൾ അദ്ദേഹത്തെക്കുറിച്ചെനിക്ക് പറയാനുണ്ട്. മുസ്‌ലിംലീഗ് പ്രചാരണരംഗത്ത് പി.വി മാത്രമുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വീട്ടിൽനിന്ന് ഒരു സ്യുട്ട്കെയ്സുമായി ഇറങ്ങിയാൽ ആഴ്ചകൾ കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചുചെല്ലുക. അത് 1962ൽ ഖാഇദെമില്ലത്തിന്റെ തെരഞ്ഞെടുപ്പിൽ അനൗൺസ്മെന്റ് ചെയ്തു തുടങ്ങി ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രസംഗ വേദികളിൽ വരെ നിറഞ്ഞുനിന്നു. സാദിഖലി ശിഹാബ് തങ്ങൾ നയിച്ച ജാഥയിൽ സ്ഥിരാംഗമല്ലാതിരുന്നിട്ടും എല്ലാ ദിവസവും പല വേദികളിലും അദ്ദേഹം വന്ന് പ്രസംഗിച്ചു. അദ്ദേഹത്തോടൊരുമിച്ച് രണ്ടുവർഷം മുമ്പ് നടത്തിയ സൗദി യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല. 84 വയസ്സുകഴിഞ്ഞ പ്രിയപ്പെട്ട പി.വി ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരനെപ്പോലെയായിരുന്നു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം,ഖഫ്ജി മുതൽ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനടുത്ത അൽ ഖുർമ എന്ന ഗ്രാമത്തിൽ നടന്ന കെഎംസിസി സമ്മേളനത്തിൽ വരെ ഞങ്ങൾ വിവിധ പരിപാടികളിൽ സംബന്ധിച്ചു. അൽ ഖുർമയിലെ സ്വദേശികളായ പ്രായംചെന്നവർ പി.വിയെ പരിഗണിച്ചത് എത്ര ഹൃദ്യമായ അനുഭവമായിരുന്നു. അവിടെ നിന്നാണ് ഞങ്ങൾ ഉംറക്ക് പുറപ്പെടുന്നത്. മതാഫിലെ തിരക്കിനിടയിലൂടെ പതുക്കെ പോയി ഹജറുൽഅസ്‌വദ് ചുംബിച്ച് വന്ന പി.വിയെ ഇന്നും ആശ്ചര്യത്തോടെ ഓർക്കുകയാണ്. അതായിരിക്കാം അദ്ദേഹത്തിന്റെ അവസാനത്തെ ഉംറ.
എന്നും സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റ് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യും ഒരു ദിവസം ഒരു ജുസ്അ് തീർക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചില ദിവസങ്ങളിൽ അത് രണ്ടും മൂന്നും ആകും. അവസാനംവരെ നല്ല ഓർമശക്തിയും കൂർമ്മബുദ്ധിയും നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്റെ പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. മരണം വരെ ആ സൗഹൃദം അവർ നിലനിർത്തി പോന്നു. സാധാരണക്കാരായ പാർട്ടി പ്രവർത്തകരോട് ഏറ്റവും അടുത്തു നിൽക്കുന്ന നേതാവായിരുന്ന പി.വി മുഹമ്മദ് സാഹിബിനെ കുറിച്ചുള്ള ഓർമ്മകൾ പോലും പ്രവർത്തന രംഗത്ത് നമുക്ക് നൽകുന്ന ഊർജ്ജം ചില്ലറയല്ല.