ജാതി സെൻസസ് ഭയപ്പെടുത്തുന്നതാരെയാണ് ?
By: ഉസ്മാൻ താമരത്ത്
പുതിയ ജനസംഖ്യാ കണക്കെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വളർച്ചക്കും പുരോഗതിക്കും നിദാനമാകുന്ന ശാസ്ത്രീയവും സമഗ്രവുമായ വിവര ശേഖരണമാണ് വിവിധ ഘട്ടങ്ങളിലും പ്രദേശങ്ങളിലുമായി നടന്നുവരുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഗ്രഹസന്ദർശനം നടത്തി ഡാറ്റകൾ സ്വരൂപിക്കുന്നതിലൂടെ പുതിയ ഇന്ത്യയെ സംബന്ധിച്ച തെളിഞ്ഞ ചിത്രം ലഭിക്കും. 12,800 കോടിയോളം രൂപ ചെലവിട്ട് നടത്തുന്ന സെൻസസ് വരുന്ന ഫെബ്രുവരി മാസത്തോടെ പൂർത്തിയാകും. 1881 മുതൽ ഓരോ പത്ത് വർഷം കൂടുമ്പോഴും സമഗ്രമായ കണക്കെടുപ്പ് നടത്തുന്ന രീതിയിൽ സെൻസസ് തുടർന്നു വരികയാണ്.തെരഞ്ഞെടുപ്പ് പ്രക്രിയ ഉൾപ്പെടെ വികസന ക്ഷേമ പദ്ധതികളുടെ ആസൂത്രണം പദ്ധതി രൂപീകരണം എന്നിവക്ക് വേണ്ടിയുള്ള അടിസ്ഥാന വിവരശേഖരണമാണ് സെൻസസ്.
ബഹുസ്വരത ഇന്ത്യയുടെ സവിശേഷതയല്ല പര്യായമാണ്. മതങ്ങൾ സംസ്കാരങ്ങൾ ജാതികൾ വൈജാത്യങ്ങൾ കാലാവസ്ഥാഭേദം തുടങ്ങി അനേകം വൈവിധ്യങ്ങളുടെ സമന്വയത്തിൽ നിന്നാണ് ഇന്ത്യയുടെ സൗന്ദര്യം രൂപപ്പെട്ടിരിക്കുന്നത്. പൗരാണിക കാലം തൊട്ടേ തൊഴിൽ ശ്രേണിയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഇന്ത്യയിലെ ജനസമൂഹങ്ങളെ കുറിച്ച് തെളിമയാർന്ന ചിത്രം ലഭിക്കാൻ ഉപകാരപ്പെടേണ്ട വ്യായാമമാണ് സെൻസസ്. സവർണ സമുദായങ്ങൾ പിന്നാക്ക സമുദായങ്ങൾ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ എന്നിവ ചേർന്നതാണ് ഇന്ത്യൻ സാമൂഹ്യഘടന. കേവലം ജനസംഖ്യാ കണക്കെടുപ്പിൽ ഒതുങ്ങേണ്ടതല്ല സെൻസസ്. ഇന്ത്യയിലെ സാമൂഹ്യ ജീവിതത്തിന്റെ സ്ഥിതി വിവരമായിട്ട് മാറേണ്ടതാണ് സെൻസസ് ഡാറ്റ. പിന്നാക്ക സമുദായങ്ങളുടെയും അതിലുൾപ്പെട്ട ജാതി ഉപജാതി വിഭാഗ ങ്ങളുടെയും തൽസ്ഥിതി സംബന്ധിച്ച് വസ്തുതാപരമായ ഒരു കണക്കും ഭരണകൂടത്തിന്റെ കൈവശമില്ലെന്നതാണ് യാഥാർത്ഥ്യം. പട്ടികജാതി പട്ടിക വർഗങ്ങളേക്കാൾ ദുസ്സഹമായ സാഹചര്യത്തിൽ ജീവിതം തള്ളി നീക്കുന്ന ജാതി സമുദായങ്ങൾ ഉണ്ടെന്ന സത്യം അറിയാത്തവരല്ല ഭരണകർത്താക്കൾ.ഭരണഘടന ഉറപ്പു നല്കുന്ന നിരവധി അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും ജാതിതിരിച്ചുള്ള കണക്കെടുപ്പിന്റെ ധാർമ്മികതയുടെ നേരിയൊരു കച്ചിത്തുരുമ്പുണ്ട് ഭരണഘടനയിലെന്ന് ന്യായീകരിച്ചു കൊണ്ടാണ് ഓരോ ഗവൺമെന്റുകളും പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്ക് വിലങ്ങു വെച്ചത്.നിലവിലുള്ള കേന്ദ്രസർക്കാർ ആവട്ടെ ജാതീയതയെ സാധൂകരിക്കുന്ന വരും സവർണ്ണ താൽപര്യങ്ങളെ താലോലി ക്കുന്നവരുമാണ്.ചെരുപ്പ് കുത്തുന്നവർ രാജ്യം ഭരിക്കരുതെന്നും രാജ്യം ഭരിക്കുന്നവർ കുലത്തൊഴിൽ ചെയ്യാൻ പാടില്ലെന്നും ശഠിക്കുന്നവർ അധികാരത്തിലിരിക്കുമ്പോൾ വിശേഷിച്ചും നീതി പ്രതീക്ഷിക്കാനാവില്ല.
1950 ജനുവരി 26 ന് രാജ്യം ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ജസ്റ്റിസ് ശങ്കർ ശുഭ അയ്യർ Manu rules our hearts എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ഭരണഘടനയെ നിശിതമായി വിമർശിക്കുന്നതാണ്. ഇന്ത്യത്വം ഇല്ലാത്ത ഭരണഘടന അസ്വീകാര്യമാണെന്നും മനുസ്മൃതി മുന്നോട്ടുവെക്കുന്ന ബ്രാഹ്മണിസമാണ് ഇന്ത്യയുടെ ഭരണഘടനയുടെ ഉറവിടമായി വരേണ്ടിയിരുന്നതെന്നുമാണ് ലേഖനത്തിന്റെ കാതൽ.ഡോ: ബി.ആർ. അംബേദ്കർ പ്രഖ്യാപിച്ച ഭരണഘടനയുടെ സ്വഭാവമായ ശ്രാവണിസത്തെ ബ്രാഹ്മണിസം കൊണ്ട് പകരം വെക്കാനാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര പിടിവാശി.തൊഴിൽ ശ്രേണിയിലൂടെ മനുഷ്യരെ വിഭജിച്ച് ജാതീയതയുടെ ഇരുട്ടറയിൽ അവരെ തളച്ചിടുക എന്ന ബ്രാഹ്മണ യുക്തി തന്നെയാണ് പ്രയോഗവത്കരിക്കാൻ ശ്രമിക്കുന്നത്.
നൂറ്റാണ്ട് കാലമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നുവന്നിട്ടും ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന പിന്നാക്ക സമുദായങ്ങളുടെ ജാതി തിരിച്ചുള്ള പട്ടികയോ കണക്കോ ലഭ്യമല്ല എന്ന വാദത്തിന്റെ യുക്തി ദുരൂഹമാണ്.മതത്തെയും ജാതികളെയും തരാതരം പോലെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനും അധികാരത്തിലെത്താനും പരിശ്രമിക്കുന്ന ഭരണാധികാരികൾ ജാതിപ്പട്ടിക പ്രസിദ്ധീകരിക്കാനോ അവരുടെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്താനോ സന്നദ്ധമാകുന്നില്ല. 1931 ൽ നടന്ന സെൻസസിന്റെ ഭാഗമായാണ് ജാതിതിരിച്ചുള്ള കണക്ക് അവസാനമായി ലഭിച്ചത്. 4147 വിഭാഗം ജാതികളാണ് അതിലുണ്ടായിരുന്നത്. 1941 ൽ കണക്കെടുപ്പ് നടന്നെങ്കിലും ലോകമഹായുദ്ധത്തിന്റെ സാഹചര്യത്തിൽ ഡാറ്റകൾ പുറത്ത് വിടുകയോ ഉപയോഗപ്പെടുത്തുകയോ ഉണ്ടായില്ല. സ്വതന്ത്ര ഇന്ത്യയിൽ പുതുതായി നിലവിൽ വന്ന സെൻസസ് ആക്ട് പ്രകാരം 1951 മുതൽ സെൻസസ് ആരംഭിച്ചു.സ്വാതന്ത്ര്യാനന്തരം ജാതി തിരിച്ചുള്ള വിവരശേഖരണം വേണ്ട എന്ന് പൊതു നിലപാടിലാണ് ഭരണകൂടങ്ങൾ നടപടികളുമായി മുന്നോട്ടു പോയത്.ജാതീയത സൃഷ്ടിച്ച ദുസ്സഹമായ സാഹചര്യങ്ങളിൽ അവഗണനയും അപമാനവും സഹിച്ച് കഴിയേണ്ടി വരുന്ന ജനവിഭാഗങ്ങളുടെ അവസ്ഥയും സ്ഥിതിവിവരവും മനസ്സിലാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്ന മുറവിളി എത്രയോ കാലമായി ഉയർന്നു കേട്ടിട്ടും അധികാരികളുടെ ബധിര കർണ്ണങ്ങളിലാണ് അതെല്ലാം ചെന്നവസാനിച്ചത്.
2011 ൽ നടന്ന ജനസംഖ്യ കണക്കെടുപ്പിന്റെ ഭാഗമായി സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ്(Socio Economic Caste Census)കൂടി നടത്താൻ യു.പി എ.സർക്കാർ തീരുമാനിച്ചു.സമഗ്രമായ ജാതി സെൻസസ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ മുൻകാല മാതൃകകൾ ഇല്ലാത്തതുകൊണ്ടും ഇന്ത്യൻ സമൂഹത്തിന്റെ ജാതി ബാഹുല്യത്തെക്കുറിച്ചുള്ള അവ്യക്തകൊണ്ടും ഈ കണക്കെടുപ്പ് ഉപയോഗശൂന്യമായി മാറുകയായിരുന്നു.ജനങ്ങളിൽനിന്ന് അവരുടെ ജാതി വിവരം നേരിട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടതിനാൽ രാജ്യത്താകെ ലഭ്യമായ ഡാറ്റകൾ ക്രോഡീകരിച്ചപ്പോൾഞെട്ടിപ്പിക്കുന്ന ജാതിക്കണക്കാണ് ലഭിച്ചത്.4900 കോടി രൂപ ചെലവിട്ട് നടത്തിയ ഈ സെൻസസിൽ കണ്ടെത്തിയത് 46.7 ലക്ഷം ജാതികളെയാണ്. ഓരോ പ്രദേശത്തേയും ജാതി നാമങ്ങളും വിവിധ ഭാഷാ ഭേദങ്ങളിൽ ജാതികളുടെ പേരുകളും അതേ പടി രേഖപ്പെടുത്തിയതിനാലും ആധികാരികമായ ജാതിപ്പട്ടിക കണക്കെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ ലഭ്യമാക്കാത്തതുമായിരുന്നു ഈ കണക്കെടുപ്പിന്റെ ദയനീയമായ പരാജയത്തിന് അടിസ്ഥാനം.
പിന്നാക്ക സമുദായ സംഘടനകളിൽ നിന്ന് നിരന്തരം ഉയർന്ന് കേട്ട ജാതി സെൻസസ് മുൻ കാല അപാകതകൾ പരിഹരിച്ച് നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്രമോദി ഗവൺമെൻറ് വാഗ്ദാനം നല്കിയിരുന്നു. ഒരേ സമയം ജാതി പ്രീണനവും ഹിന്ദുമത സമുദായത്തിന്റെ ഏകീകരണവും പറയുന്നവരാണ് ഭരണക്കാർ. എന്നാൽ സെൻസസ് നടപടികളിലേക്ക് പ്രവേശിച്ചപ്പോഴാണ് സർക്കാറിന്റെ തനിനിറം വെളിവായിരിക്കുന്നത്. വളരെ തന്ത്രപരമായിട്ടാണ്ജാതി സെൻസസ് എന്ന ആശയത്തിൽ നിന്ന് സർക്കാർ ഇപ്പോൾ പിൻവലിഞ്ഞിരിക്കുന്നത്.സംഘപരിവാർ ഭരണകൂടത്തിന്റെ രാഷ്ട്രീയ നാടകത്തിനെതിരെ പിന്നാക്ക ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.ജാതി സെൻസസ് മരിച്ചെന്നും ശവമടക്കലിന്റെ ഔദ്യോഗിക അറിയിപ്പ് ഇനി പ്രതീക്ഷിക്കരുതെന്നുമാണ് യോഗേന്ദ്ര യാദവ് ഇന്ത്യൻ എക്സ്പ്രസ്സിലെഴുതിയ ലേഖനത്തിന്റെ തലവാചകമായി കൊടുത്തിട്ടുള്ളത്.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെയും വളരെ ശക്തമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.കഴിഞ്ഞ ഓഗസ്റ്റ് 30ന് ഡൽഹിയിൽ ചേർന്ന പിന്നാക്ക സമുദായ നേതാക്കളുടെ യോഗത്തിലും അതിശക്തമായ ആവശ്യമുയർന്നു.
2011 ൽ ഉണ്ടായ അപാകത പരിഹരിക്കണമെങ്കിൽ ആധികാരികമായ പിന്നാക്ക ജാതി ലിസ്റ്റ് ഗൃഹസന്ദർശനത്തിന് പോകുന്ന എന്യൂമറേറ്റർമാർക്ക് നല്കണം .ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെയും ഭാഷകളിലെയും ജാതിപ്പേരുകൾ ഏകീകരിക്കുന്നതിനും ഉപജാതികൾ പ്രത്യേകം രേഖപ്പെടുത്തുന്നതിനും ഈ പട്ടിക ഉപകരിക്കും.മറിച്ച് ആളുകളിൽ നിന്ന് അവരുടെ ജാതി ചോദിച്ചു രേഖപ്പെടുത്തുന്ന രീതിയാണെങ്കിൽ 2011ൽ സംഭവിച്ചതുപോലെ ജാതി സെൻസസ് നിഷ്ഫലമായി മാറും.എന്നാൽ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയവും(Ministry of social justice and empowerment) ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ ഓഫീസും (Office of Registrar general of India) ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇത് ബ്രാഹ്മണിക്കൽ വൈദിക പാരമ്പര്യമനുസരിച്ചുള്ള സവർണ്ണ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പിന്നാക്ക ജാതി സമുദായങ്ങളുടെ ജീവിതാവസ്ഥകളെ ഇരുട്ടത്ത് അകപ്പെടുത്തുന്നതിനുമാണ്.
പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളുടെ വിശദമായ കണക്കെടുപ്പ് അതാത് സമുദായങ്ങളുടെ ആധികാരികമായ പട്ടിക വച്ച് തന്നെ നടത്തുമ്പോഴും പിന്നാക്ക സമുദായങ്ങളുടെ ജാതി ലിസ്റ്റ് ഇല്ലെന്നാണ് സർക്കാർ പക്ഷം. ഇക്കഴിഞ്ഞ ജൂൺ എട്ടിന് രജിസ്ട്രാർ ജനറൽ ഓഫീസ് പുറത്തുവിട്ട സർക്കുലറിൽ പറയുന്നത് രാജ്യത്തെ പിന്നോക്ക സമുദായങ്ങളുടെ പട്ടിക പരിപാലിക്കാൻ ഭരണഘടനാപരമായ സാധുത ഇല്ലെന്നും അതുകൊണ്ട് ജനസംഖ്യ കണക്കെടുപ്പിനായി അങ്ങനെ ഒരു ലിസ്റ്റ് നൽകാനാവില്ല എന്നുമാണ്. ജൂൺ11 ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം രജിസ്റ്റർ ജനറൽ ഓഫീസിന് കൈമാറിയിട്ടുള്ള സർക്കുലർ പ്രകാരം 1258 പട്ടികജാതി വിഭാഗങ്ങളുടെ ലിസ്റ്റ് 2483 ജാതികൾ രേഖപ്പെടുത്തിയിട്ടുള്ള ഒ.ബി.സി ലിസ്റ്റ് എന്നിവ ആവശ്യമെങ്കിൽ കൈമാറാം എന്നാണ്.ജാതി സെൻസസ് അട്ടിമറിക്കുന്നതിന് വേണ്ടി ആസൂത്രിതമായി അണിയറയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഇതെല്ലാം.
പിന്നാക്ക സമുദായങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി 1961ൽ കേന്ദ്ര ഗവൺമെൻറ് സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ പ്രത്യേക സർവ്വേ നടത്തുന്നതിനുള്ള അനുമതി നൽകി. അത് പ്രകാരമാണ് ബീഹാർ കർണാടക തെലുങ്കാന എന്നിവിടങ്ങളിൽ സർവ്വേ നടന്നിട്ടുള്ളത്.സാമൂഹികനീതി സംവരണം ക്ഷേമം എന്നീ രംഗങ്ങളിൽ വിവിധ ജാതി വിഭാഗങ്ങൾ എപ്രകാരമാണ് അവഗണിക്കപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ഈ സംസ്ഥാനങ്ങളിൽ നടന്നിട്ടുള്ള സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ബീഹാറിൽ ജനസംഖ്യയുടെ 63 ശതമാനം പിന്നാക്ക സമുദായങ്ങളാണെന്ന് കണ്ടെത്തി.1980 ൽ പുറത്തുവിട്ട മണ്ഡൽ കമ്മീഷൻ ശുപാർശകളിൽ പിന്നാക്ക സമുദായങ്ങൾ ജനസംഖ്യയുടെ 52 ശതമാനം വരുമെന്നാണ് നിർണയിച്ചിട്ടുള്ളത്. ഇതാകട്ടെ 1931 ലെ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.പിന്നാക്ക സമുദായങ്ങളെ ഉപവിഭാഗങ്ങൾ ആക്കി തിരിച്ചു സംവരണം ഫലപ്രദമായി നടപ്പിലാക്കണമെന്ന ശുപാർശ 2017ലെ രോഹിണി കമ്മീഷൻ റിപ്പോർട്ടിലുണ്ട്.ഒരു ക്ഷേമ രാഷ്ട്ര സങ്കല്പത്തിലേക്ക് രാജ്യത്തെ നയിക്കണമെങ്കിൽ ജനസംഖ്യയുടെ നിർണായക സ്ഥാനത്ത് വരുന്ന വിവിധ ജാതി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയല്ലാതെ മറ്റു മാർഗ്ഗമില്ല.അതിനാകട്ടെ വസ്തുതാപരമായ വിവരങ്ങൾ അത്യാവശ്യമാണ് താനും.