VOL 14 |
 Flip Pacha Online

വാർത്തകൾ വംശവെറിയുടെ അവതരണമാകരുത്

By: ടി. പി. എം ബഷീർ

വാർത്തകൾ വംശവെറിയുടെ  അവതരണമാകരുത്
വാർത്തകൾ വസ്തുതാപരമായി അവതരിപ്പിക്കുന്നതിനു പകരം വിവാദങ്ങൾ വാർത്തയാക്കുകയോ, വാർത്തകളിൽ വിവാദമുണ്ടാക്കുകയോ ആണ് ദൃശ്യമാധ്യമങ്ങളുടെ സമീപകാല രീതി.
ദൃശ്യമാധ്യമങ്ങളിൽ വാർത്തകൾ വാർത്താധിഷ്‌ഠിത പരിപാടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
വാർത്തകളേക്കാൾ പ്രാധാന്യം ചർച്ചകൾക്കാണ്.
ചർച്ചകൾക്ക് ആധാരമായിത്തീരുന്നത്
ഏതെങ്കിലും വിവാദവുമായിരിക്കും.
ചാനൽ ചർച്ചകൾക്ക് പ്രത്യേക അജണ്ടയുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് ചാനലിൻ്റെ നയവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുത്വ/വലതുപക്ഷ വക്താക്കളെ രാഷ്‌ട്രീയ നിരീക്ഷകരായും സ്വതന്ത്ര ചിന്തകരായും ചാനലുകളുടെ പൂമുഖത്ത് പ്രതിഷ്ഠിക്കപ്പെട്ടത് ഇത്തരം അജണ്ടകളുടെ ഭാഗമാണ്. എന്നാൽ അവതാരകർക്കും പ്രത്യേക അജണ്ടയുണ്ട് എന്ന് തെളിയിക്കുന്നതാണ് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ബിഗ് ടി.വിയിൽ നടന്ന ചർച്ചയിൽ അവതാരകയുടെ അതിരു കടന്ന വംശീയാധിക്ഷേപം.
ചർച്ചകൾക്ക് ആധാരമായ വിഷയത്തിൻ്റെ മെറിറ്റ് മാത്രമേ അവതാരകർ പരിഗണിക്കേണ്ടതുള്ളൂ.
അതിനപ്പുറം വർഗീയവും വംശീയവുമായ താൽപ്പര്യങ്ങൾക്കു വേണ്ടി ചർച്ചകളെ ഉപയോഗിക്കുന്നത് തികച്ചും അധാർമികമാണ്; അപലപനീയവും.
ശ്രീമതി അപർണ കുറുപ്പിൻ്റെ പ്രയോഗങ്ങൾ ഒരു ക്ഷമാപണത്തിൽ ഒതുക്കാവുന്നതല്ല. അത്രയും മ്ലേഛമാണത്. ശ്രീ. അബ്‌ദുല്ല ബാസിലിനെതിരെ പരാതി നൽകി ഒളിച്ചോടുന്നതും മാന്യതയല്ല.
ചാനൽ അവതാരകർക്ക് അൽപ്പം മാന്യതയും സാമൂഹിക ബോധവും ഉണ്ടാകുന്നത് നല്ലതാണ്.