ഇന്ത്യൻ ഫുട്ബോളിന്റെ വസന്ത കാലം തിരിച്ച് വരുന്നുവോ
By: മിർഷ മഞ്ഞപ്പറ്റ
കാലാന്തരങ്ങൾക്ക് അപ്പുറം വീണ്ടും രാജ്യത്തെ ഫുട്ബോളിന്റെ വളർച്ച വസന്തകാലത്തേക്ക് പോവുന്നുവോ. ഇന്ത്യൻ ഫുട്ബോൾ എന്നാൽ വെറും അലസമായ ഭാവത്താൽ മാത്രം നോക്കിയിരുന്ന കോടാനുകോടി മനുഷ്യർക്കിടെയിലേക്കാണ് അയാൾ വരുന്നത്. മറ്റൊരുമല്ല ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ മുഖ്യ പരിശീലകനായ ഖാലിദ് ജമീൽ എന്ന ഇന്ത്യാക്കാരൻ.പ്രതിസന്ധിയിൽ നിന്ന് വലിയ പ്രതിസന്ധിയിലോട്ട് പോവുന്ന ഇന്ത്യൻ ഫുട്ബോളിനെ എങ്ങനെ കരകയറ്റും എന്നിങ്ങനെ ചോദ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അയാൾക്ക് മുന്നിൽ.വിദേശ പരിശീലകർ മാറി മാറി പരിശീലിപ്പിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഒരു ഇന്ത്യക്കാരൻ എങ്ങനെ മുന്നോട്ട് കൊണ്ട് പോവുമെന്ന് വരെ ചോദിച്ച എത്ര പേര് ഉണ്ടായിരുന്നു പക്ഷേ ഒരറ്റ ടൂർണമെന്റ് കൊണ്ട് അയാൾ എല്ലാം മാറ്റിയിരിക്കുന്നു എന്ന് പറയാം.നിരാശകൾ മാത്രം കേൾക്കാൻ വിധിച്ച ഇന്ത്യ മഹാ രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് അയാൾ പുതു പ്രതീക്ഷകൾ തുറന്നിടുകയാണ്.
ഇന്ത്യൻ ഫുട്ബോളിന്റ് മലയാളി പൊലിമ
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് എല്ലാ കാലത്തും ഇന്ധനം നിറച്ചവരായിരുന്നു മലയാളികൾ. മലയാളി ഇല്ലാതെ ഇന്ത്യൻ ഫുട്ബോൾ കളിച്ചത് വിരളമായിരിക്കും. അതെ രാജ്യത്തെ ഫുട്ബോളിന്റെ ഏറ്റവും വലിയ ഹബ്ബായി ഈ കൊച്ചു കേരളം മാറിയത് ഇവിടുത്തുകാരുടെ ആ തുകൽ പന്തിനോടുള്ള അടങ്ങാത്ത ആവേശവും പോരാട്ടവീര്യവുമായിരുന്നു. ഐ എം വിജയൻ, വിപി സത്യൻ, ജോപ്പോൾ ആഞ്ചേരി, യു ഷറഫലി, സിവി പാപ്പച്ചൻ മുതൽ തുടങ്ങി ഇങ്ങോട്ട് ഇന്ന് ചുറുചുറുപുള്ള ഒരു മികച്ച യുവ മലയാളി നിര തന്നെയുണ്ട് ഇന്ത്യൻ ഫുട്ബോളിൽ. 28 വർഷങ്ങൾക്കിപ്പുറം അണ്ടർ 23 ഏഷ്യ കപ്പ് യോഗ്യത മത്സരം കണ്ട ഏതൊരു മനുഷ്യൻ ചിലപ്പോളൊന്ന് കണ്ണ് തുറിച്ച് നോക്കിയിട്ടുണ്ടാവും ഇത് നമ്മുടെ ഇന്ത്യ തന്നെയാണോ എന്ന് ശരിക്കും അക്ഷരാർത്ഥത്തിൽ രാജ്യത്തെ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ അതിരുകൾ വരയുന്നതായിരുന്നു ഗ്രൂപ്പിലെ ഇന്ത്യയുടെ ഒരേ മത്സരവും.അതിനെല്ലാം ചുക്കാൻ പിടിച്ചതും മലയാളിയായിരുന്നു എന്ന് പറയാം. ഖത്തർ, ബഹ്റൈൻ, ബ്രൂണയ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ഇന്ത്യൻ സംഘത്തെ കളി പഠിപ്പിച്ചത് അതും ഒരു മലയാളി അതെ ഇന്ത്യൻ അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകൻ നൗഷാദ് മൂസ എന്ന തലശേരിക്കാരൻ, അതെ പരിശീലകൻ കരുത്തായി കളി കണ്ട എല്ലാവരെയും ത്രസിപ്പിച്ചത് മലയാളി താരങ്ങളുടെ പ്രകടനം കൂടിയാണ് മുഹമ്മദ് സുഹൈൽ രണ്ട് ഗോളും നേടി കളിയിലെ താരമായപ്പോൾ സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളടി യന്ത്രം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം തരാൻ സുഹൈൽ ശ്രമിക്കുന്നുണ്ട്.സുഹൈലിനോടപ്പം തന്നെ ഗോളടിച്ചു,അടിപ്പിച്ചും ഇന്ത്യൻഫുട്ബോളിലേക്ക് മസ്സായി വരവറിയിച്ച ഒരുപിടി മികച്ച താരങ്ങളുമുണ്ട്.അതിൽ മറ്റൊരാളായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരമായ എംഎസ് ശ്രീക്കുട്ടൻ ടൂർണമെന്റിൽ നിരാണായകമായ രണ്ട് ഗോളുകൾക്ക് വഴി ഒരുക്കിയത് തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ സ്വപ്നനഗരിയായ രാജാജിയിലെ തെരുവുകളിൽ കളിച്ച് നടന്ന ഈ പയ്യനായിരുന്നു എന്ന് ഓർക്കണം.ബ്ലാസ്റ്റേഴ്സ് താരങ്ങളായ വിബിൻ മോഹനും,മുഹമ്മദ് ഐമ്മനും,മലപ്പുറത്തുകാരനായ മുഹമ്മദ് സനാനും എല്ലാം ഭാവിയിലേക്ക് ഒരു പ്രതീക്ഷ തന്നെയാണെന്ന് പറയാം.
എന്താണ് ഇനി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി പദ്ധതികൾ
ഒരു കടലിന്റെ അറ്റമില്ലാത്ത കാത്തിരിപ്പ് പോലെയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ വരെ നമ്മുടെ ഫുട്ബോൾ.എന്നാൽ ഇപ്പോൾ രാജ്യത്തെ ഫുട്ബോളിനെ കുറിച്ച് സംസാരിക്കുന്നവർക്ക് എല്ലാം ഒരു പ്രതീക്ഷയുണ്ട് ആരാണ് ആ പ്രതീക്ഷക്ക് കാരണക്കാർ.ഉത്തരം ലളിതമാണ് നമ്മുടെ യുവ നിര തന്നെ.വരാനുളള ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ടീം.ഏഷ്യ കപ്പിനുളള യോഗ്യതക്ക് ഇനിയുള്ള മത്സരങ്ങൾ എല്ലാം നിരാണായകമാണ്.മികച്ച ഒത്തിണക്കമുള്ള ഒരു സീനിയർ ഫുട്ബോൾ ടീമിനെ കണ്ടത്തുക എന്നത് തന്നെയാണ് ഖാലിദ് ജമീലിന്റെ മുന്നിലുളള ആദ്യ പദ്ധതി.അതിന് പുറമെ മികച്ച ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ച് താരങ്ങളെ കൂടുതൽ മികച്ചവരാക്കി മാറ്റണം.പ്രതീക്ഷകൾ വാനോളമുണ്ട് ഒരുകാലത്ത് നമ്മുടെ മൂവർണ്ണ കൊടിയും ലോകകപ്പ് വേദിയിൽ ഉയരട്ടെ.